സ്റ്റാലിനും മമതയ്ക്കും അഭിനന്ദനം; പിണറായിയെ ഒഴിവാക്കി രാഹുൽ ഗാന്ധി

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്തിയ പ്രതിപക്ഷ പാർട്ടി നേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള സമൂഹമാധ്യമ കുറിപ്പുകളിൽ പിണറായി വിജയനെ ഒഴിവാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഫേസ്ബുക്കിലും ട്വിറ്ററിലും മമതയേയും സ്റ്റാലിനെയും അഭിനന്ദിച്ചുകൊണ്ട് കുറിപ്പുകൾ ഇട്ട രാഹുൽ ഗാന്ധി പിണറായി വിജയനെ ഒഴിവാക്കിയത് ചർച്ചയാവുകയാണ്.

‘വിജയത്തിൽ അഭിനന്ദനങ്ങൾ എം കെ സ്​റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തു. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മാറ്റത്തി​ൻ്റെ ദിശയിലേക്ക്​ ആത്മവിശ്വാസത്തോടെ ചുവടുവയ്​ക്കും’ എന്നാണ് സ്റ്റാലിനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ്.

മമതയെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് ഇങ്ങനെ: ‘ബിജെപിയെ പരാജയപ്പെടുത്തിയ മമതയേയും പശ്ചിമ ബംഗാളിലെ ജനങ്ങളേയും അഭിനന്ദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്’.

Share This News

0Shares
0