കുഴല്‍പ്പണ കവർച്ച കേസ്: അന്വേഷണം ബിജെപി നേതാക്കളിലേക്ക്

തൃശുർ കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസിൽ അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെ യുവമോർച്ച നേതാവ് സുനിൽ നായിക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇയാൾ ബിജെപിയിലെ ഉന്നത നേതാാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ്. പ്രമുഖ ബിജെപി നേതാക്കളോടൊപ്പമുള്ള ഇയാളുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.പണം കൊടുത്തയച്ച ധർമ്മരാജൻ ആർഎസ്എസ് അംഗമെന്ന് തൃശൂർ റൂറല്‍ എസ്പി ജി പൂങ്കുഴലി നേരത്തെ വ്യക്തമാക്കിയിരുന്നു
കൊടകരയിൽവെച്ച് വാഹനാപകടം സൃഷ്ടിച്ച് പണം കവർന്നതായി പൊലീസിൽ പരാതി ലഭിച്ചിരുന്നത്. ധർമരാജൻ നൽകിയ മൊഴി അനുസരിച്ചാണ് സുനിൽ നായിക്കിനെ ചോദ്യം ചെയ്തത്. പണം നൽകിയത് സുനിൽ നായിക്കാണെന്ന് ധർമരാജൻ വെളിപ്പെടുത്തിയിരുന്നു. അതേസമയം ധർമരാജനുമായി ബിസിനസ് ബന്ധം മാത്രമേയുള്ളൂവെന്ന് സുനിൽ നായിക് പറയുന്നു. നൽകിയ പണത്തിന് രേഖകളുണ്ടെന്നും ഇയാൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. എന്നാൽ പരാതിയിൽ പറഞ്ഞിട്ടുള്ളതിലും അധികം പണം പൊലീസ് കണ്ടെത്തി. കേസിൽ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്

Share This News

0Shares
0