മൈസൂരുവിൽ വാഹനാപകടം: മലയാളി വിദ്യാർഥിനിയും സുഹൃത്തും ഉൾപ്പെടെ 3പേർ മരിച്ചു

Representative image taken from internet മൈസൂരുവിൽ മലയാളി വിദ്യാർഥിനി ഉൾപ്പെടെ മൂന്ന് പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. ബൈക്കിൽ യാത്ര ചെയ്‌ത തൃശൂർ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകൾ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആർ പേട്ട് സ്വദേശി ഉല്ലാസ് (23), ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസി ജീവനക്കാരൻ എന്നിവരാണ് മരണപ്പെട്ടത്.
ജയലക്ഷ്‌മിപുരം ജെസി റോഡിൽ അമിത വേഗത്തിലെത്തിയ കാർ ആദ്യം ഭക്ഷണവിതരണ ജീവനക്കാരൻ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും തുടർന്ന് വിദ്യാർത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയുമായിരുന്നു. ഉല്ലാസ് അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തിൽ കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മദ്യപിച്ചിരുന്നതായാണ് കണ്ടെത്തൽ. മൈസൂരു അമൃത കോളജിലെ ബിസിഎ അവസാന വർഷ വിദ്യാർഥിനിയാണ് ശിവാനി.

Share This News

0Shares
0