വിവാദ സിനിമ കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത

Representative image taken from internet ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിച്ചതിൽ വിവാദങ്ങൾ ഉയർന്നു നിൽക്കുന്നതിനിടെയാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കായി ചിത്രത്തിൻ്റെ പ്രദർശനം നടത്തിയത്. അവധിക്കാലത്തെ വിശ്വാസോത്സവത്തിന്റെ ഭാ​ഗമായാണ് കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് രൂപത പ്രതിനിധി ജിൻസ് കാരക്കാട്ടിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നും ഈ സിനിമയിലെ വിഷയം അത്തരത്തിലുള്ളതാണെന്നും രൂപത പ്രതിനിധി പറഞ്ഞു.

Share This News

0Shares
0