ഐസിയു പീഡനം: അതിജീവിതക്കൊപ്പം നിന്ന നേഴ്സിങ് ഓഫീസറെ വേട്ടയാടാനുറച്ച് മന്ത്രി വീണയും

Representative image കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് വീഴ്ചയുണ്ടായുണ്ടായെന്ന പ്രതികരണവുമായി ആരോഗ്യമന്ത്രി മന്ത്രി വീണാ ജോര്‍ജ്. വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായിഡിഎംഒ അനിതക്കെതിരേ നടപടിയെടുത്തത്. ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി. അതിജീവിതയ്ക്ക് പൂര്‍ണമായി നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അതേസമയം നേഴ്സിങ് ഓഫീസർ അനിതയ്ക്ക് അതിജീവിത പിന്തുണ പ്രഖ്യാപിച്ചു രംഗത്തു വന്നിരുന്നു. സംഭവത്തിൽ കുറ്റക്കാെരയവരെ പേരുവിവരങ്ങൾ തുറന്നു പറഞ്ഞ് അതിജീവിതക്കൊപ്പം നിന്ന അനിതയെ ക്രൂശിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപം ഉയരുമ്പോഴാണ് മന്ത്രിയും അനിതക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. അനിതയെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലംമാറ്റിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല. ഇതിനെതിരെ അനിത സമരം ആരംഭിച്ചതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

Share This News

0Shares
0