കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി ജർമ്മനി, വിമർശനവുമായി ആരോഗ്യപ്രവർത്തകർ

Representative image യൂറോപ്യൻ രാജ്യമായ ജർമ്മനിയിൽ കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കി സർക്കാർ. ഏപ്രിൽ ഒന്നു മുതലാണ് പുതിയ തീരുമാനം പ്രാബല്യത്തിലായിരിക്കുന്നത്. ഇനി 18 വയസിനു മുകളിലുള്ളവർക്ക് ജർമ്മനിയിൻ 25 ഗ്രാം വരെ സ്വന്തം ഉപയൊഗത്തിനായി കഞ്ചാവ് കൊണ്ടുനടക്കാം. 50 ഗ്രാം വരെ സൂക്ഷിച്ചു വെക്കുകയും ചെയ്യാം. നിയന്ത്രണങ്ങളോടെയാണ് കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയത്. ഒരാൾക്ക് മൂന്ന് കഞ്ചാവ് ചെടി വരെ വീട്ടിൽ വളർത്താം. എന്നാൽ പൊതുമാർക്കറ്റിൽ മറ്റു സാധനങ്ങൾ വിപണനം ചെയ്യുന്നതു പോലെ കഞ്ചാവ് കച്ചവടം അനുവദനീയമല്ല. കഞ്ചാവ് ഉപയോഗത്തെ അനുകൂലിച്ചിരുന്നവർ രൂപീകരിച്ചിട്ടുള്ള ക്ലബുകൾ വഴിയേ കഞ്ചാവ് വ്യക്തികൾക്ക് കൈമാറാനാവു. ക്ലബുകളിൽ മെമ്പർഷിപ്പുള്ളവർക്കേ കഞ്ചാവ് ചെടി വളർത്താനാകൂ.

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കിയ സർക്കാർ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അളുകൾ രംഗത്തു വന്നിട്ടുണ്ട്. അനധികൃത കഞ്ചാവ് മാഫിയയെ ഇല്ലാതാക്കാൻ പുതിയ തീരുമാനം ഉപകാരപ്പെടുമെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാൻ ഇടയാക്കുമെന്നും കൂടുതൽ പേർ ഇതിലേക്ക് അകൃഷ്ടരാവുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നത് ദുഷ്കരമാകുമെന്നും ചൂണ്ടിക്കാണിക്കുന്നവരുണ്ട്

(mandatory warning: drug use is injurious to health)

Share This News

0Shares
0