കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേ സമയം ഇഡി റെയ്ഡ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ എസ് പി രത്നകുമാറിൻ്റെ നേതൃത്വത്തിൽ 75 അംഗ ഇഡി സംഘം ഒരേ സമയത്ത് എല്ലായിടത്തും റെയ്ഡിനെത്തിയത്. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലടക്കമാണ് ഇഡി സംഘം റെയ്ഡിനെത്തിയത്. ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം നിക്ഷേപിച്ചത് എവിടെയൊക്കെയാണ് എന്നതടക്കമുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്.