ഓണക്കാലത്തോടനുബന്ധിച്ച് അന്തർ സംസ്ഥാന യാത്രക്ക് നിരക്ക് വർധിപ്പിക്കാൻ നീക്കവുമായി കെഎസ്ആർടിസി. എ സി ബസുകൾക്ക് 20 ശതമാനവും എക്സ്പ്രസ്, ഡീലക്സ് ബസുകൾക്ക് 15 ശതമാനവും അധിക നിരക്ക് ഈടാക്കും. എ സി ബസുകളിലെ ഓൺലൈൻ ബുക്കിങ്ങിന് 10 ശതമാനവും അധിക നിരക്ക് ഈടാക്കും. ഓണക്കാലത്ത് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് മുതലെടുക്കാനാണ് കെഎസ്ആർടിസി നീക്കം. ആഗസ്ത്, സെപ്തംബർ മാസങ്ങളിലാകും ഇത്തരത്തിൽ നിരക്ക് വർധനവ് ഏർപ്പെടുത്തുക. ഇതുസംബന്ധിച്ച നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.