ബംഗാളിലെ അഴിമതിക്കാരായ മന്ത്രിമാർ രാജിവെക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആവശ്യപ്പെട്ടു. ബംഗാളിൽ നടന്ന ഇ ഡി റെയിഡിനേത്തുടർന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ വ്യവസായ മന്ത്രിയുമായ പാർത്ഥാ ചാറ്റർജിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിയുടെ അടുപ്പക്കാരിയായ അർപ്പിത മുഖർജിയുടെ വീട്ടിൽ നടന്ന റെയിഡിൽ 20 കോടിയോളം രൂപ ഇ ഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. പാർത്ഥാ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നടന്ന അധ്യാപക നിയമനങ്ങളിൽ വ്യാപകമായ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നായിരുന്നു ഇ ഡി അന്വേഷണം. ഇ ഡി നടപടി തങ്ങളുടെ നേതാക്കളെ താറടിക്കാനാണെന്നാണ് ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചത്.