അട്ടപ്പാടിയിൽ കുഞ്ഞിൻ്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ടു കിലോമീറ്റർ. അട്ടപ്പാടി മുരുകള ഊരിലെ അയ്യപ്പൻ്റെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. ഊരിലേക്ക് ഗതാഗത സൗകര്യമില്ലാത്തതിനാലാണ് കുഞ്ഞിൻ്റെ മൃതദേഹവുമായി രണ്ടുകിലോമീറ്റർ നടക്കേണ്ടിവന്നത്. ഭവാനിപ്പുഴ കടന്നു വേണം ഊരിലേക്ക് പോകാൻ. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലം ഇതുവരെ പുനർനിർമിച്ചിട്ടില്ല. ഈ വർഷം മാത്രം അട്ടപ്പാടിയിൽ ഏഴു ശിശു മരണം നടന്നതായാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ട്.