കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഏപ്രിൽ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ഏപ്രിൽ മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 mm. മാർച്ച് മാസത്തിൽ വേനൽ മഴ 45% അധികം ലഭിച്ചു. പകൽ താപനില പൊതുവെ സാധാരണയെക്കാൾ കുറവ് അനുഭവപ്പെടാനും കുറഞ്ഞ താപനില സാധാരണ നിലയിൽ അനുഭവപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.