ജാതി മത ഭിന്നിപ്പിക്കലിനെതിരെ സമൂഹം ഒന്നിക്കണമെന്ന് ഗുലാം നബി ആസാദ്; സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസും

Image from internetസമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാനുള്ള താൽപ്പര്യവും  ആസാദ്‌ പ്രകടിപ്പിച്ചു. സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് പറഞ്ഞു.  അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പരാജയപ്പെട്ടതിനു പിന്നാലെ  ഗാന്ധി കുടുംബത്തിനെതിരെ ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23  നേതാക്കള്‍ പരസ്യമായി വിമർശനം ഉയർത്തിയിരുന്നു. കോണ്‍ഗ്രസിൽ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23  വിമര്‍ശനം ഉന്നയിച്ചത്.

Share This News

0Shares
0