സംസ്ഥാന ബജറ്റ്: കെ റെയിലിന് ഭൂമിയേറ്റെടുക്കാൻ 2000 കോടി; വിമാനത്താവളങ്ങൾക്ക് സമീപം നാല് സയൻസ് പാർക്കുകൾ

രണ്ടാം എൽഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കെ റെയിലടക്കമുള്ള
അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകിയിട്ടുള്ളത്. സയൻസ് പാർക്ക് ഐറ്റി, സ്റ്റാർട്ടപ്പ് മേഖലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾക്കും ബജറ്റ് മുൻഗണന നൽകുന്നു. വിലക്കയറ്റം തടയാനും ഭക്ഷ്യ സുരക്ഷക്കുമായി 2000 കോടി മാറ്റിവെച്ചു. കെ റെയിൽ പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ 2000 കോടി നീക്കിവച്ചു. 1000 കോടി രൂപ മുതമുടക്കിൽ കേരളത്തിലെ നാലു വിമാനത്താവളങ്ങൾക്കു സമീപമായി 4 സയൻസ് പാർക്കുകൾ സ്ഥാപിക്കും.
ലൈഫ് ഭവന പദ്ധതിക്ക് നടപ്പു വർഷം 1871.82 കോടി വകയിരുത്തി. 1.06 ലക്ഷം വീടുകൾ കൂടി ലൈഫ് പധതിയിൽ വച്ചു നൽകും. മെഡിക്കൽ കോളജുകൾക്ക് 160 കോടി കൂടി. റീബിൽഡ് കേരളക്ക് 1600 കോടി. അതി ദാരിദ്ര്യലഘൂകരണ പദ്ധതിക്ക് 100 കോടി. യുക്രെയിനിൽ നിന്ന് എത്തിയ വിദ്യാർഥികൾക്ക് തുടർവിദ്യാഭ്യാസത്തിന് സഹായം. ഇതിനായി പ്രത്യേക സെൽ. എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ
പ്രവാസി കാര്യവകുപ്പിന് 157 കോടി.
പട്ടികജാതി വിഭാഗത്തിനായി 1875 കോടി.

തോട്ടം മേഖലയിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിന് 10 കോടി. 10 മിനി ഫുഡ് പാർക്കുകൾ സ്ഥാപിക്കും.
നെല്ലിന്റെ താങ്ങുവില ഉയർത്തും. 15 അണക്കെട്ടുകൾ പുനരുദ്ധരിക്കും.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന വികസനത്തിന് 75 കോടി. അംഗൻവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. ഇതിനായി 61.5 കോടി മാറ്റിവച്ചു.
കെ ഫോൺ ആദ്യ ഘട്ടം ജൂണിൽ പൂർത്തിയാക്കും. വ്യവസായ മേഖലക്ക് മാത്രം 1225 കോടി. തിരുവനന്തപുരം ഔട്ടർ റോഡിന് 1000 കോടി. വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങി 10 പ്രധാന പദ്ധതികൾക്ക് 507 കോടി.

കിഫ്ബി വഴി 962 പദ്ധതികൾ കൂടി. സർവകലാശാലകളിൽ കൂടുതൽ ഹോസ്റ്റൽ മുറികളടക്കം വിദ്യാഭ്യാസ മേഖലക്ക് 2546 കോടി. തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റിന് 50 കോടി. ആരോഗ്യ മേഖലക്ക് 2629 കോടി
ടെക്നോപാർക്ക്, ഇൻഫോ പാർക്ക്
വികസനത്തിന് 70 കോടി. ആറ് ബൈപാസുകൾക്ക് 200 കോടി. 4 തുറമുഖങ്ങൾക്ക് 41 കോടി. ആർസിസിക്ക് 81 കോടി. അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്ക് 165 കോടി. കെഎഫ്സി സ്റ്റാർട്ടപ്പുകൾക്ക്
സഹായമായി 250 കോടി അനുവദിക്കും. സ്ത്രീ ശാക്തീകരണത്തിന് 14 കോടി.
വിനോദ സഞ്ചാര ഹബ്ബുകൾക്കായി
362 കോടി. ശ്രീനാരായണ ഓപൺ സർവ്വകലാശാലക്ക് 7 കോടി. ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി കൂടി.

Share This News

0Shares
0