തിരുവനന്തപുരത്ത് വിദ്യാർത്ഥിനികളുടെ തട്ടം അഴിപ്പിച്ച എയ്ഡഡ് സ്കൂൾ മാനേജ്മെന്റിന്റെ നടപടി അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്തെ സെന്റ് റോഷ് കോൺവന്റ് സ്കൂളിലെ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. കുട്ടികളുടെ തട്ടം ഊരാതെ സ്കൂളിൽ കയറ്റാൻ മന്ത്രി സ്കൂൾ മാനേജ്മെന്റിന് നിർദേശം നൽകി. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി സ്കൂൾ ഗെയ്റ്റിൽ വച്ച് വിദ്യാർത്ഥിനികളുടെ തട്ടം മാറ്റിയ ശേഷം മാത്രമെ ക്ലാസിൽ കയറ്റുമായിരുന്നുള്ളു. സംഭവത്തിൽ സ്കൂളിന് മുന്നിൽ രക്ഷകർത്താക്കൾ പ്രതിഷേധവുമായി എത്തിയിരുന്നു.