‘ജനുവരി 1 മുതൽ എല്ലാത്തരം തുണിത്തരങ്ങൾക്കും ഇരട്ടിയിലധികം നികുതിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്’

Representative image from internetഉടുതുണിക്ക് ഇരട്ടിയിലധികം നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തെ വസ്ത്ര വ്യാപാരികളുടെ സംഘടനയായ കെടിജിഎ യുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ജിഎസ്ടി കമ്മീഷണർ ഓഫീസിന് മുന്നിൽ ഡിസംബർ 28ന് രാവിലെ 11 മണിക്ക് ധർണ്ണ സംഘടിപ്പിക്കും. സംസ്ഥാനത്തെ വസ്ത്ര വ്യാപാര സംഘടനയിൽ അം​ഗങ്ങൾ ഉപ​രോധ സമരത്തിൽ പങ്കാളികളാകും.

2022 ജനുവരി 1 മുതൽ എല്ലാത്തരം തുണിത്തരങ്ങൾക്കും നിലവിലുള്ളതിന്റെ ഇരട്ടിയിലധികം നികുതിയാണ് സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇത് വളരെ വലിയ തോതിലുള്ള വില വർദ്ധനവിന് കാരണമാകും. തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും, കോവിഡും കാരണമായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വസ്ത്രവ്യാപാര മേഖലയുടെ തകർച്ച പൂർണ്ണമാക്കുന്ന ഈ അന്യായമായ നികുതി വർദ്ധനവ് പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.

സ്‌പെൻസർ ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് ജിഎസ്ടി ഭവന് മുന്നിൽ സമാപിക്കും. വിവിധ രാഷ്ട്രീയ വ്യാപാര സംഘടനാ നേതാക്കൾ പങ്കെടുക്കും. കെടിജിഎ ജില്ലാ പ്രസിഡന്റ് ഇഖ്ബാൽ പൂജ,ജനറൽ സെക്രട്ടറി ഷാക്കിർ ഫിസ,ട്രെഷറർ ഷാനി മനാഫ്, വൈസ് പ്രസിഡന്റ് അർഷാദ് കോക്‌ടെയിൽ,സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി യഹിയഖാൻ റോജ, മറ്റു KTGA ജില്ലാ-മേഖലാ നേതാക്കൾ നേതൃത്വം നൽകും.

Share This News

0Shares
0