പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്താൻ തീരുമാനം, എതിർപ്പുമായി മതസംഘടനകൾ

Representative image from internetസ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.  കേന്ദ്ര മന്ത്രിസഭായോഗമാണ്‌ അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. നിലവിൽ പുരുഷന്‍റെ വിവാഹപ്രായം 21 ആണ്. സ്‌ത്രീകളുടെ വിവാഹപ്രായപരിധി ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തുണ്ട്.

Share This News

0Shares
0