അമേരിക്കയിലെ കെൻ്റക്കിയിൽ ചുഴലിക്കാറ്റ് ദുരന്തത്തിൽ 50 ലേറെ പേർ മരിച്ചതായി അധികൃതർ . ആമസോൺ കമ്പനിയുടെ വെയർഹൗസിൻ്റെ മേൽക്കൂര തകർന്ന് നൂറോളം പേർ കുടുങ്ങിയതായും റിപ്പോർട്ട്. സമീപ പ്രവിശ്യകളിലും ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ രാത്രിയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. സമീപകാലത്തൊന്നും കാണാത്ത വൻ ചുഴലിക്കാറ്റാണ് ഉണ്ടായതെന്ന് കെൻ്റക്കി ഗവർണർ ആൻസി ബേഷീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കെൻ്റക്കി പ്രവശ്യയിലെ മെയ്ഫീൽഡ് നഗരത്തിലാണ് ചുഴലിക്കാറ്റ് ഏറ്റവും ഭുരന്തം വിതച്ചത്. നഗരത്തിലെ കാൻഡിൽ ഫാക്ടറി തകർന്ന് നിരവധി പേർ ദുരന്തത്തിനിരയായി. 110 പേരാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവിടെ മാത്രം 12 ലേറെ പേർ മരിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്.