ലോക ചെസ് ചാമ്പ്യൻഷിപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. ഫൈനലിൽ റഷ്യക്കാരനായ ഇയാൻ നിപോംനിഷിയെ കീഴടക്കിയാണ് തുടർച്ചയായി അഞ്ചാംതവണയും മാഗ്നസ് കാൾൻ ജേതാവായത്. പതിനൊന്നിൽ നാല് കളി ജയിച്ച് ഏഴര പോയിന്റോടെയാണ് വിജയം. 11-ാം ഗെയിം 49 നീക്കത്തിലാണ് കാൾസൻ ജയിച്ചത്. മൂന്ന് മണിക്കൂറും 21 മിനിറ്റുമെടുത്താണ് വിജയം. ആകെയുള്ള 14 ഗെയിമിൽ ആദ്യം ഏഴര പോയിന്റ് നേടുന്നയാളാണ് ചാമ്പ്യൻ. നിപോംനിഷിക്ക് മൂന്നര പോയിന്റാണുള്ളത്. കാൾസൻ ലക്ഷ്യം നേടിയതോടെ മൂന്ന് മത്സരങ്ങൾ ബാക്കിയായി. നിപോംനിഷിക്ക് ഒറ്റ കളിയും ജയിക്കാനായില്ല. ആദ്യത്തെ അഞ്ച് കളിയും സമനിലയായിരുന്നു. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനെ തോൽപ്പിച്ച് 2013ലാണ് കാൾസൻ ആദ്യം കിരീടം നേടുന്നത്.