രാജ്യത്ത് 25,000ത്തിലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും ഇൻ്റർനെറ്റും മൊബെൽ കണക്ഷനും ലഭ്യമല്ലെന്ന് റിപ്പോർട്ട്

രാജ്യത്ത് 25000ത്തിലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും ഇൻ്റർനെറ്റും മൊബെൽ കവറേജും ലഭ്യമല്ലെന്ന് റിപ്പോർട്ട്. ഒരു oചാദ്യത്തിനുത്തരമായി ലോക്സഭയിൽ കേന്ദ്ര മന്ത്രി ദേവുസിംഹ് ചൗഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒഡീഷയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ ഈ പട്ടികയിൽ ഉള്ളത് (6099). മധ്യപ്രദേശ്(2612), മഹാരാഷ്ട്ര(2328) എന്നീ സംസ്ഥാനങ്ങളാണ് ഒഡീഷയ്ക്കു പിന്നിലുള്ളത്. മൊബൈൽ, ഇൻ്റർനെറ്റ് മാർക്കറ്റിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നിരിക്കെയാണ് ഈ കണക്കും പുറത്തു വന്നിരിക്കുന്നത്.

Share This News

0Shares
0