ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ 372 റണ്ണിൻ്റെ വൻവിജയം സ്വന്തമാക്കിയ ഇന്ത്യക്ക് പരമ്പര. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ കാൺപൂരിൽ നടന്ന ആദ്യ ടെസ്റ്റ് സമനില ആയിരുന്നു. മുബൈ വാങ്കടെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റ്റ്റിൻ്റെ നാലാംദിനത്തിൽ രാവിലെ തന്നെ ന്യൂസിലൻഡ് ബാറ്റർമാരെ ചുരുട്ടിക്കെട്ടിയ ഇന്ത്യ അവിസ്മരണീയ വിജയമാണ് സ്വന്തമാക്കിയത്. വിജയത്തിന് അഞ്ചു വിക്കറ്റു അകലെയായിരുന്ന ഇന്ത്യ അവശേഷിച്ചി അഞ്ചു ന്യൂസിലൻഡ് വിക്കറ്റുകൾ കൂടി നാലാംദിനത്തിൻ്റെ ആദ്യ സെഷൻസ് തുടങ്ങി അധികം വൈകാതെ തന്നെ വീഴ്ത്തി.
ഇന്ത്യ ആദ്യ ഇന്നിങ്ങ്സിൽ 325 നേടിയിരുന്നു. രണ്ടാം ഇന്നിങ്സ് ഏഴു വിക്കറ്റിന് 276 റൺ നേടി ഡിക്ലയർ ചെയ്തു. ന്യൂസീലൻഡ് ഒന്നാം ഇന്നിങ്സ് 62 റണ്ണിലും രണ്ടാം ഇന്നിങ്സ് 167 റണ്ണിലും ഒതുങ്ങി. രണ്ടാം ഇന്നിങ്ങ്സിൽ ഇന്ത്യക്കുവേണ്ടി അശ്വിനും ജയന്ത് യാദവും നാലു വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിൽ ഇന്ത്യയുടെ മായങ്ക് അഗർവാളാണ് (242) ടോപ് സ്കോറർ. അശ്വിൻ മാൻ ഓഫ് ദി സീരിയസായി. ബൗളർമാരിൽ കൂടുതൽ വിക്കറ്റ് നേടിയത് ന്യൂസിലൻഡിൻ്റെ ഇന്ത്യൻ വംശജനായ സ്പിന്നർ അജാസ് പട്ടേലാണ്(17). ഒരിന്നിങ്സിൽ ഇന്ത്യയുടെ 10 വിക്കറ്റ് വീഴ്ത്തിയ അപൂർവ നേട്ടവും അജാസ് പട്ടേൽ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയുടെ ഏറ്റവും വലിയ റൺ വിജയമാണ് രണ്ടാം ടെസ്റ്റിൽ സംഭവിച്ചത്.