രാജ്യത്ത് പാചകവാതക വില കുത്തനെ കൂട്ടി

രാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ്‌ വില കുത്തനെ കൂട്ടിയത്‌. ഒരു സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ ഇതോടെ വാണിജ്യ സിലിണ്ടറിനു 2095. 50 രൂപയായി. ഡൽഹിയിൽ 2101 രൂപയും, ചെന്നൈയിൽ 2,233 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില കൂട്ടിയിരുന്നു.

Share This News

0Shares
0