യുഎസ് ഓപ്പണിലെ രാജകുമാരിയായ് എമ്മ റാഡുകാനു

യുഎസ് ഓപ്പൺ വനിതാ ടെന്നീസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനുവിന്. കനേഡിയൻ താരം ലെയ്‌ല ഫെർണാണ്ടസിനെയാണ് എമ്മ തോൽപ്പിച്ചത്. കൗമാരക്കാർ ഏറ്റുമുട്ടിയ ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു 19 കാരിയായ ലെയ്ലക്കെതിരെ എമ്മയുടെ വിജയം (6-4,6-3). ലോക റാങ്കിങ്ങിൽ 150-ാം സ്ഥാനക്കാരിയായ 18 വയസുള്ള എമ്മയുടെ അദ്യ ഗ്ലാൻസ്ലാം കിരീട നേട്ടമാണിത്. 44 വർഷത്തിനു ശേഷമാണ് ഒരു ബ്രിട്ടീഷ് വനിതാ താരം ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കുന്നത്.

Share This News

0Shares
0