തൃപ്പൂണിത്തുറയിൽ കെ ബാബുവിൻ്റെ തെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പു വിജയം അസാധുവാക്കണമെന്ന എം സ്വരാജിൻ്റെ ഹർജിയിൽ എംഎൽഎ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമാക്കി മതം പറഞ്ഞ് വോട്ടുപിടിച്ചു എന്നാണ് പരാതി. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് മണ്ഡലത്തിൽ വിതരണം ചെയ്ത തെരഞ്ഞെടുപ്പ് സ്ലിപ്പുകളിൽ കെ ബാബുവിന്റെ പേരും ചിഹ്നവും ഉൾപ്പെട്ടിരുന്നു. കേസ് അടുത്ത മാസം നാലിന് പരിഗണിക്കും.