കള്ളപ്പണക്കേസിൽ ഇ ഡി പാണക്കാട്ടെത്തിയത് സ്ഥിരീകരിച്ച് കുഞ്ഞാലിക്കുട്ടി

കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പാണക്കാട്ടെത്തിയത് സ്ഥിരീകരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. എന്നാല്‍ ഹൈദരലി ശിഹാബ് തങ്ങളെ ഇ ഡി ചോദ്യം ചെയ്തിട്ടില്ലെന്നും ചില കാര്യങ്ങളില്‍ വ്യക്തത തേടുകയായിരുന്നുവെന്നുമാണ് കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണം. മുസ്ലീം ലീഗ് നേതാക്കളുടെ സാമ്പത്തിക ക്രമക്കേടുകള്‍ ഡോ.കെ ടി ജലീല്‍ എംഎൽഎ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥിരീകരിക്കൽ. മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ 10 കോടി രൂപ നിക്ഷേപിച്ച കേസില്‍
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇഡി ചോദ്യം ചെയ്തുവെന്നാണ് ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്. ഹാജരാകാതിരുന്നതിനാലാണ് ഇഡി പാണക്കാട്ടെത്തി ചോദ്യം ചെയ്തത്. ഇഡി നല്‍കിയ നോട്ടീസും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടിരുന്നു.
ഇതേത്തുടർന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനൊപ്പം കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനം നടത്തിയത്. ചന്ദ്രികയില്‍ വന്ന പണത്തിന് പാലാരിവട്ടം അഴിമതിയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Share This News

0Shares
0