യോഗ കണ്ടുപിടിച്ചത് ഇന്ത്യയല്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി

യോഗയുടെ ഉദ്ഭവം ഇന്ത്യയിൽ അല്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി. യോഗയുടെ ഉദ്ഭവം നേപ്പാളിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അന്തർദേശീയ യോഗാ ദിനത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ഇന്ത്യ ഒരു രാജ്യമാകുന്നതിനു മുമ്പുതന്നെ നേപ്പാളിൽ യോഗ ഉണ്ടായിരുന്നു. എന്നാൽ യോഗയെ രാജ്യാന്തര തലത്തിൽ എത്തിക്കാൻ തൻ്റെ രാജ്യത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാമനും സീതയും നേപ്പാളികളാണെന്ന പ്രസ്താവനയും ൾർമ്മ ഒലി നടത്തിയിരുന്നു.

Share This News

0Shares
0