മോദി – മമത പോര് മുറുകുന്നു; ചീഫ് സെക്രട്ടറിയെ തിരികെ അയക്കില്ലെന്ന് മമത

മോദി – മമത പോര് ശക്തമാകുന്നു. ചീഫ് സെക്രട്ടറിയെ തിരികെ വിളിക്കാനുള്ള നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തീരുമാനം ഞെട്ടിക്കുന്നതാണെന്നും ചീഫ് സെക്രട്ടറിയെ തിരികെ അയക്കാൻ ആകില്ലെന്നും മമത കത്തിൽ പറഞ്ഞു. ഏകപക്ഷീമായ തീരുമാനം പുനപരിശോധിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. അതേസമയം കേന്ദ്ര സർവീസിലേക്ക് തിരിച്ചുവിളിച്ച ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യായ ഡൽഹിയിൽ ഇതുവരെ ഹാജരായില്ല. അടിയന്തിര യോഗങ്ങളിൽ പങ്കെടുക്കുകയാണെന്നും എത്താൻ ആകില്ലെന്നും ആലാപൻ ബന്ധോപാധ്യായ അറിയിച്ചതായാണ് സൂചന.
കേന്ദ്രസർവീസിലേക്ക് തിരിച്ചുവിളിച്ച ആലാപൻ ബന്ധോപാധ്യായയോട് തിങ്കളാഴ്‌ച നേരിട്ട് എത്താനായിരുന്നു കേന്ദ്ര പേഴ്‌സണൽ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

Share This News

0Shares
0