രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയും തിരുവനന്തപുരത്ത് പെട്രോൾ വില 94.83 രൂപയും ഡീസലിന് 89.77 രൂപയുമായി. രാജ്യത്ത് നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെയാണ് ഇന്ധനവില തുടർച്ചയായി വർധിപ്പിച്ചത്.
ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ 20 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.