ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിച്ചതിൽ വിവാദങ്ങൾ ഉയർന്നു നിൽക്കുന്നതിനിടെയാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കായി ചിത്രത്തിൻ്റെ പ്രദർശനം നടത്തിയത്. അവധിക്കാലത്തെ വിശ്വാസോത്സവത്തിന്റെ ഭാഗമായാണ് കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് രൂപത പ്രതിനിധി ജിൻസ് കാരക്കാട്ടിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം ‘പ്രണയം’ എന്നതായിരുന്നു. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്നും ഈ സിനിമയിലെ വിഷയം അത്തരത്തിലുള്ളതാണെന്നും രൂപത പ്രതിനിധി പറഞ്ഞു.