രാജ്യത്ത് 25000ത്തിലേറെ ഗ്രാമങ്ങളിൽ ഇപ്പോഴും ഇൻ്റർനെറ്റും മൊബെൽ കവറേജും ലഭ്യമല്ലെന്ന് റിപ്പോർട്ട്. ഒരു oചാദ്യത്തിനുത്തരമായി ലോക്സഭയിൽ കേന്ദ്ര മന്ത്രി ദേവുസിംഹ് ചൗഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒഡീഷയിൽ നിന്നാണ് ഏറ്റവും കൂടുതൽ ഗ്രാമങ്ങൾ ഈ പട്ടികയിൽ ഉള്ളത് (6099). മധ്യപ്രദേശ്(2612), മഹാരാഷ്ട്ര(2328) എന്നീ സംസ്ഥാനങ്ങളാണ് ഒഡീഷയ്ക്കു പിന്നിലുള്ളത്. മൊബൈൽ, ഇൻ്റർനെറ്റ് മാർക്കറ്റിൽ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നിരിക്കെയാണ് ഈ കണക്കും പുറത്തു വന്നിരിക്കുന്നത്.