ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര് മരിച്ചു. ആന്ധ്ര സ്വദേശികളായ മല്ലികാർജുൻ, ഹബീബ് ബാദ്ഷ എന്നിവരാണ് മരിച്ചത്. മീനുമായി എറണാകുളത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട് മെട്രോ തൂണിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അപകടം നടന്നതിനു സമീപം ലോറി കണ്ട് നിര്‍ത്തിയ കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചും അപകടമുണ്ടായി. ഒരാള്‍ക്ക് നിസാര പരിക്കേറ്റു.