റെക്കോഡ് കുതിപ്പ്: സ്വര്‍ണ വില 55,000 രൂപയിലേക്ക്

Representative image taken from internet സ്വര്‍ണ വില വീണ്ടും റെക്കോഡ് കുതിപ്പില്‍. ചൊവ്വാഴ്ച പവന്റെ വില 720 രൂപ കൂടി 54,360 രൂപയും ഗ്രാം വില 90 രൂപ വര്‍ധിച്ച് 6,795 രൂപയുമായി. ഇതോടെ രണ്ട് മാസത്തിനുള്ളില്‍ 8,000 രൂപയിലേറെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിലവിലെ വിലക്ക് ഒരു പവന്‍ സ്വര്‍ണ ആഭരണം വാങ്ങാന്‍ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും ജിഎസ്ടിയും (മൂന്ന് ശതമാനം) പ്രകാരം 59,000 രൂപയെങ്കിലും നല്‍കേണ്ടി വരും. പശ്ചിമേഷ്യൻ സംഘര്‍ഷവും ഡോളറിന്റെ കുതിപ്പും ഒക്കെയാണ് സ്വര്‍ണ വിലയിലെ വര്‍ധനവിന് പിന്നില്‍. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 73,169 രൂപയായി. ആഗോള വിപണിയിൽ ഒരു ട്രോയ് ഔണ്‍സിന് 2,380 ഡോളര്‍ നിലവാരത്തിലുമാണ്.

Share This News

0Shares
0