വിവാദ സിനിമ ‘ദ കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങി താമരശ്ശേരി രൂപതയും

Representative image taken from internet ഇടുക്കി രൂപതക്കു പിന്നാലെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് തീരുമാനം. ശനിയാഴ്ചയാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎം പറഞ്ഞു. അവധിക്കാലത്തെ വിശ്വാസോത്സവത്തിൻ്റെ ഭാഗമായാണ് ഇടുക്കി രൂപത ദ കേരള സ്‌റ്റോറി പ്രദർശിപ്പിച്ചത്. ലൗവ് ജിഹാദുണ്ടെന്നും ഇടുക്കി രൂപത പ്രതിനിധി പ്രതികരിച്ചിരുന്നു. യുവതീയുവാക്കളെ ബോധവൽക്കരിക്കാനാണ് സിനിമ പ്രദർശിപ്പിച്ചതെന്നും രൂപത പ്രതിനിധി വ്യക്തമാക്കിയിരുന്നു.

Share This News

0Shares
0