പഴകിയ 910 ലിറ്റർ പാലക്കാടൻ കള്ള് പിടികൂടി

Representative image taken from internet പാലക്കാട് ചിറ്റൂരിൽ 910 ലിറ്റർ പഴകിയ കള്ള് എക്സൈസ് കണ്ടെടുത്തു നശിപ്പിച്ചു. ചിറ്റൂരിലെ ചെത്ത് തോട്ടങ്ങളിൽ നിന്നാണ് പഴകിയ കള്ള് കണ്ടെത്തി നശിപ്പിച്ചത്. രണ്ടു പേരെ പ്രതികളായി തത്സമയം അറസ്റ്റ് ചെയ്തു

വലിയവള്ളമ്പതി നാട്ടുകൽ ആറാം മൈൽ ദേശത്ത് 266/3 270/1 എന്ന സർവ്വേ നമ്പറിലുള്ള മുത്തുലക്ഷ്‌മി എന്നയാളുടെ ചെത്ത് തോട്ടത്തിലെ താൽക്കാലിക ഷെഡ്ഡിൽ നിന്ന് 320 ലിറ്റർ പഴകിയ കള്ള് കണ്ടെടുത്തു. കോയമ്പത്തൂർ ജെല്ലിപ്പെട്ടി സ്വദേശി ചന്ദ്രശേഖർ, എറണാകുളം പറവൂർ പി.പി. വിനീഷ് എന്നിവരെ പ്രതി ചേർത്ത് കേസ് എടുത്തിട്ടുണ്ട്. ചന്ദ്രശേഖറിനെ തത്സമയം അറസ്റ്റ് ചെയ്തു.

വലിയവള്ളമ്പതിയിൽ തന്നെ മലക്കാട് ദേശത്ത് 226/1 265/1 271/2 എന്ന സർവ്വേ നമ്പറിലുള്ള വിഷ്ണുകുമാർ എന്നയാളുടെ ചെത്ത് തോട്ടത്തിലെ താൽക്കാലിക ഷെഡ്ഡിൽ നിന്ന് 590 ലിറ്റർ പഴകിയ കള്ളും എക്സൈസ് പിടിച്ചെടുത്തു നശിപ്പിച്ചു. ഈ കേസിൽ പ്രതികളായി കോയമ്പത്തൂർ സോമയംപാളയം സി ടി സ്വദേശി ശിവകുമാർ, പറവൂർ മൂത്തകുന്നം സ്വദേശി ജോസ്മോൻ എന്നിവരെ ചേർത്തിട്ടുണ്ട്. ശിവകുമാറിനെ അറസ്റ്റ് ചെയ്തു.

Share This News

0Shares
0