ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടു വന്നതെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അടക്കം നാല് പേര് അറസ്റ്റിലായി. പണം കണ്ടെത്തിയത് താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിംഗ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് പണം പിടികൂടിയത്.