ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പിതാവും മകനും മരിച്ചു. പുറക്കാട് പുന്തലകളത്തിൽ പറമ്പിൽ സുദേവ് (42) മകൻ ആതിദേവ് (12) എന്നിവരാണ് മരിച്ചത്. സുദേവിന്റെ ഭാര്യ വിനീതയെ(40) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ പുറക്കാടിന് സമീപം ഞായറാഴ്ച രാവിലെ 6.30ന് ആയിരുന്നു അപകടം.