വെള്ളിയാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ സൺറൈസേഴ്‌സിൻ്റെ അധികാരികമായ ആറ് വിക്കറ്റ് വിജയത്തിൽ അഭിഷേക് ശർമ്മയുടെ ബാറ്റിങ് നിർണായക പങ്കാണ് വഹിച്ചത്. വിജയിക്കാനായി 166 റൺസ് പിന്തുടർന്ന സൺറൈസേഴ്സിന്ന് 12 പന്തിൽ 37 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ വെട്ടിക്കെട്ട് ഇന്നിങ്സ് മികച്ച തുടക്കം നൽകി. 3 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു അഭിഷേകിൻ്റെ ഇന്നിങ്‌സ്. 2.4 ഓവറിൽ പുറത്താകുമ്പോൾ ട്രാവിസ് ഹെഡിനൊപ്പം (24 പന്തിൽ 31) ഓപ്പണിങ് വിക്കറ്റിൽ അഭിഷേക് 46 റൺസ് കൂട്ടിച്ചേർത്തു. ശർമ്മയുടെ പുറത്താകലിന് ശേഷം, എയ്ഡൻ മർക്രം അർദ്ധ സെഞ്ച്വറിയുമായി (36 പന്തിൽ 50) മടങ്ങി. 11 പന്തുകൾ ശേഷിക്കെ SRH നെ മറികടന്നു. തൻ്റെ മികച്ച പ്രകടനത്തിന് കാരണം ഐപിഎല്ലിന് മുമ്പ് താൻ നടത്തിയ വിപുലമായ തയ്യാറെടുപ്പാണെന്ന് അഭിഷേക് ശർമ്മ മത്സരത്തിനുശേഷം പ്രതികരിച്ചു. മുൻ സൂപ്പർ താരങ്ങളായ ബ്രയാൻ ലാറയും യുവരാജ് സിങ്ങും തനിക്ക് വിലമതിക്കാനാകാത്ത സഹായം നൽകിയെന്നും യുവ ഇടംകൈയ്യൻ പ്രതികരിച്ചു. “എൻ്റെ അച്ഛനും യുവി പാജിക്കും ബ്രയാൻ ലാറയ്ക്കും പ്രത്യേക നന്ദി”- പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട അഭിഷേക് മത്സര ശേഷമുള്ള അവതരണത്തിൽ പറഞ്ഞു. ഹൈദരാബാദിൻ്റെ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഭിഷേക് 44.25 റൺ ശരാശരിയിൽ 161 റൺ അടിച്ചുകൂട്ടി. ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ അഞ്ചാമതുണ്ട് അഭിഷേക്.