എസ്ഡിപിഐ പിന്തുണ തള്ളി കോൺഗ്രസ്

Representative image ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ എതിർക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.. എന്നാൽ വ്യക്തിപരമായി ആർക്കും യുഡിഎഫിനു വോട്ടു ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.. വോട്ട് ചെയ്യുന്നത് വ്യക്തിപരമായാണ്. അത് അവരുടെ സ്വാതന്ത്ര്യം. അവർക്ക് ഇഷ്ടമുള്ള രീതിയിൽ വോട്ട് ചെയ്യാം. എല്ലാ ജനവിഭാഗങ്ങളും യു.ഡി.എഫിന് വോട്ട് ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നാൽ, സംഘടനകളുടെ കാര്യത്തിൽ അങ്ങനെയല്ല- വി.ഡി. സതീശൻ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഇല്ലാത്തതിനേക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന്, ഞങ്ങൾ എങ്ങനെ പ്രചാരണം നടത്തണമെന്ന് മുഖ്യമന്ത്രി സ്റ്റഡി ക്ലാസ് എടുക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതാക വിവാദം ഉണ്ടാക്കിയത് ബിജെപിയാണ്. ഇത്തവണ വിവാദമാക്കിയത് മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയും ബിജെപിയും ഒക്കച്ചങ്ങാതിമാരായെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Share This News

0Shares
0