ഐപിഎല്ലിൽ ഡെൽഹി ക്യാപ്പിറ്റൽസിനെതിരെ 106 റൺ വിജയവുമായി കൊൽക്കത്ത ക്നൈറ്റ് റൈഡേഴ്സ്. ബുധനാഴ്ച വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ടോസ് നേടി അദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 272 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കി. ഡൽഹിയുടെ മറുപടി ബാറ്റിങ് 17.2 ഓവറിൽ 166 റണ്ണിന് അവസാനിച്ചു. കൊൽക്കത്തക്കായി സുനിൽ നരൈൻ 39 പന്തിൽ 85ളം അംഗ്കൃഷ് രഘുവംശി 27 പന്തിൽ 54 ഉം ആന്ദ്രെ റസ്സൽ 19 പന്തിൽ 41 റണ്ണും എടുത്തു. ഡൽഹിക്കായി ഋഷഭ് പന്തും(25 പന്തിൽ 55), ട്രിസ്റ്റൻ സ്റ്റബ്സും (32 പന്തിൽ 54 ) അർദ്ധ സെഞ്ച്വറി നേടി. കൊൽക്കത്തക്കായി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്നു വീതവും മിച്ചൽ സ്റ്റാർക്ക് രണ്ടും സുനിൽ നരൈൻ ഒന്നും വിക്കറ്റ് കരസ്ഥമാക്കി. സുനിൽ നരൈനാണ് കളിയിലെ താരം. തുടർച്ചയായ മൂന്നാം വിജയവും മികച്ച റൺ നിരക്കുമായി കൊൽക്കത്ത പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തിയ oപ്പാൾ നാലു കളിയിൽ ഒരു ജയവും മൂന്നു തോൽവിയുമായി ഡൽഹി ഒമ്പതാംസ്ഥാനത്തായി. വ്യാഴാഴ്ച രാത്രി 7.30ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസും പഞ്ചാബ് കിങ്സും ഏറ്റുമുട്ടും.