ഇസ്രയേലിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം; ജെറുസലേമിൽ തടിച്ചുകൂടിയത് പതിനായിരങ്ങൾ

Representative image ഇസ്രയേലിൽ വൻ സർക്കാർ വിരുദ്ധ പ്രക്ഷോഭം. കഴിഞ്ഞ ഒക്ടോബറിൽ ഹമാസിനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേലിൽ നടന്ന ഏറ്റവും വലിയ സർക്കാർ വിരുദ്ധ പ്രതിഷേധത്തിനാണ് ഞായറാഴ്ച ജെറുസലേം സാക്ഷൃം വഹിച്ചത്. പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് ജെറുസലേമിലെ പാർലമെൻ്റ് കെട്ടിടത്തിന് പുറത്ത് പ്രതിഷേധവുമായെത്തിയത്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യുവിനെതിരെ ശക്തമായ വിമർശനമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. ഹമാസിനെ നശിപ്പിക്കുമെന്നും എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നും നെതന്യാഹു പ്രതിജ്ഞയെടുത്തിരുന്നു. എന്നാൽ ഇത്ര നാളായിട്ടും അത് നടന്നിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടി. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനും തുടർന്നുള്ള ഗാസ യുദ്ധത്തിലുമായി ഇതു വരെ 600 ലേറെ ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. സൈന്യത്തിൻ്റെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ്.

Share This News

0Shares
0