ലോകസഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സാക്ഷം. വോട്ടെടുപ്പ് ദിനത്തില്‍ ഭിന്നശേഷിക്കാരുടെ പരമാവധി പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രജിസ്ട്രേഷന്, സൗകര്യങ്ങള്‍, തിരയുക, വിവരവും പരാതിയും എന്നിങ്ങനെ നാല് വിഭാഗങ്ങളായി സേവനങ്ങള്‍ ലഭിക്കും. ഇവയില്‍ വോട്ടര്‍ക്ക് ലഭ്യമാവുന്ന വിവിധ സേവനങ്ങള്‍, ആവശ്യമെങ്കില്‍ പോളിങ് ബൂത്തില്‍ വീല്‍ ചെയര്‍ സഹായം, ബൂത്ത് തിരഞ്ഞെടുക്കല്‍ എന്നിവയ്ക്ക് അവസരമുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര്, പോളിങ് സ്റ്റേഷന്, സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ എന്നിവയും അറിയാം. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിടുന്ന ഏത് പരാതികളും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാഴ്ച പരിമിതിയുള്ള വ്യക്തികള്‍ക്കായി ശബ്ദ സഹായം, കേള്‍വി പരിമിതരായിട്ടുള്ളവര്ക്ക് സഹായം, വലിയ അക്ഷരങ്ങള്‍, നിറവ്യത്യാസം പോലെയുള്ള സംവിധാനങ്ങളും ലഭ്യമാണ്.