അര രക്ഷം കടന്ന സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

Representative image വീണ്ടും കുതിച്ച് സ്വര്‍ണ വില. പവന്റെ വില 680 രൂപ കൂടി 50,880 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 85 രൂപ കൂടി 6,360 രൂപയുമായി. ഒരുമാസത്തിനിടെ മാത്രം പവന്റെ വിലയില്‍ 4,560 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ആഗോള വിപണിയില്‍ റെക്കോഡ് നിലവാരത്തിലാണ് സ്വര്‍ണവില. മധ്യേഷ്യയിലെ സംഘര്‍ഷവും. യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന സൂചനയുമാണ് വില കൂടാന്‍ കാരണം. അന്തര്‍ദേശീയ വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 2,263.53 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 69,487 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Share This News

0Shares
0