ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ്ണവില അരലക്ഷം കടന്നു. സ്വര്‍ണ്ണം പവന് 50,400 രൂപയാണ് ഇന്നത്തെ (വെള്ളിയാഴ്ചത്തെ) വില. ഗ്രാമിന് 6,300 രൂപയും. മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ തിരിയുന്നതുമാണ് സ്വര്‍ണ്ണ വില ഇത്ര ഉയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.