പൂക്കോട് വെറ്ററിനറി സർവകഗാലാല ബിരുദ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥൻ്റെ മരണത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മറ് ഖാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർക്ക് അടക്കം വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നതുൾപ്പടെ അന്വേഷണ പരിധിയിൽ വരും. റിട്ട. ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദാണ് അന്വേഷണ കമ്മീഷൻ. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് റിട്ട. ഡിവൈഎസ്പി വി ജി കുഞ്ഞൻ അന്വേഷണത്തെ ഹായിക്കും. വൈസ് ചാൻസലറുടെയും ഡീനിൻ്റെയും ആൻ്റി റാഗിങ് കമ്മിറ്റിയുടെയും വീഴ്ചകൾ പ്രത്യേകം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ധാർത്ഥനു ഹോസ്റ്റലിൽ നേരിടേണ്ടി വന്ന ക്രൂര മർദ്ദനമടക്കം അന്വേഷിക്കും. സിദ്ധാർത്ഥൻ്റെ മരന്നത്തിൽ സിറ്റിങ് ജഡ്ജിയുടെ അന്വേഷണം സർവകശാലാ ചാൻസലർ കൂടിയായ ഗവർണർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ റിട്ട.ജഡ്ജിമാരുടെ പാനൽ ഗവർണർക്ക് ഹൈക്കോടതി നൽകിയിരുന്നു. സിദ്ധാർത്ഥൻ്റെ മാതാപിതാക്കളുടെ പരാതിയേത്തുടർന്നായിരുന്നു ഗവർണറുടെ ഇടപെടൽ. അതേ സമയം മരണവുമായി ബന്ധപ്പട്ട പൊലീസ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയിട്ടുണ്ട്. മാതാപിതാക്കളുടെ ആവശ്യത്തേത്തുടർന്നായിരുന്നു ഇതും. കേസ് സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം ഉണ്ടായതിൽ പ്രതിഷേധം ഉയർന്നിരുന്നു.. വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.