‘പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങൾ വികൃതമാക്കി; സംഘർഷത്തിനുള്ള ബോധപൂർവ്വ ശ്രമം’

Representative image പയ്യാമ്പലത്ത് സിപിഐ എം നേതാക്കളുടെ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവത്തിൽ പ്രതിഷേധം ഉയരണമെസ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. കണ്ണൂർ പയ്യാമ്പലത്ത് സിപിഐ എമ്മിന്റെ അനശ്വര നേതാക്കളുടെ സ്മൃതികുടീരങ്ങൾ രാസലായനി ഒഴിച്ച് വികൃതമാക്കിയ സംഭവം ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സന്ദർഭത്തിൽ പ്രകോപനമുണ്ടാക്കി സംഘർഷം സൃഷ്ടിക്കുവാനുള്ള ബോധപൂർവ്വ ശ്രമമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. സംഭവത്തിൽ പാർടി പ്രവർത്തകർ ആത്മസംയമനം പാലിക്കണം. സംഘർഷം സൃഷ്ടിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കണം.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കൂടുതൽ കരുത്തോടെ തുടരണമെന്നും അദ്ദേഹം പ്രതികരിച്ചു.

Share This News

0Shares
0