‘മാസപ്പടി’യിൽ കേസെടുത്ത് ഇ ഡി

Representative image മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി ആരോപണത്തിൻ കേസെടുത്ത് കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ ഇ ഡി. ആരോപണത്തിൽ സീരിയസ് ഫ്രോഡ് ഇൻസ്റ്റ്റ്റിഗേഷൻ ഓഫീസിൻ്റെ (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി യുടെ കേസ്. മാസപ്പടി വിവാദത്തിൽ
കള്ളപ്പണ ഇടപാടാണ് ഇ ഡി യുടെ അന്വേഷണ പരിധിയിയിൽ വരുന്നത്. ഇ ഡി കൊച്ചി യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. വീണാ വിജയൻ്റെ എക്സാലോജിക് ഐടി കമ്പനിയും കൊച്ചിയിലെ സ്വകാര്യ കരിമണൽ കമ്പനിയായ സിഎംആർഎല്ലും സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെട്ടതാണ് മാസപ്പടി വിവാദം. കേസെടുത്തതിൻ്റെ തുടർച്ചയായി ചോദ്യം ചെയ്യലും തെളിവെടുപ്പുമടക്കം ഉണ്ടാകും. അന്വേഷണം മുഖ്യമന്ത്രിയിലേക്കും നീണ്ടേക്കാം. വിവിധ സോഫ്റ്റുവെയർ സേവനങ്ങൾക്കായും മെയിൻ്റനൻസിനായും കരിമണൽ കമ്പനിയായ സിഎംആർഎൽ മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയുമായുമായി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ സേവനങ്ങളൊന്നും നൽകാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി കോടികൾ കൈപ്പറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപ്പര്യത്തിൽ സംസ്ഥാന സർക്കാർ കരിമണൽ ഖനനാനുമതിക്കായി സിഎംആർഎല്ലിനു അനുകൂലമായ നിലപാട് സ്വീകരിച്ചതായും ഇതിൻ്റെ ഭാഗമായുണ്ടായ അനധികൃത പണമിടപാടാണ് കരാറിൻ്റെ മറവിലുള്ള പണം കൈപ്പറ്റലെന്നുമാണ് ആരോപണം.

Share This News

0Shares
0