കേരളത്തിലെ 10 ജില്ലകളിൽ ഇനിയും ചൂടു കൂടും; മലയോരം ആശ്വാസമേകും

Representative image കേരളത്തില്‍ ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 10 ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തൃശൂരിൽ 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില ഉയർന്നേക്കാം. കഴിഞ്ഞദിവസവും ഏറ്റവുമധികം ചൂട് റിപ്പോര്‍ട്ട് ചെയ്‌തത് തൃശൂര്‍ ജില്ലയിലാണ്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ 37 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്നേക്കമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറഞ്ഞു. ഉയർന്ന താപനിലയും ഈർപ്പവുംമൂലം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മാർച്ച് 26 മുതൽ മാർച്ച് 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയയാകും ഉണ്ടാവുക.

Share This News

0Shares
0