റഷ്യയിൽ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി. 100ലേറെ പേർ പരിക്കേറ്റ് ഇപ്പോഴും ചികിത്തയിലാണ്. വെള്ളിയാഴ്ച രാതിയാണ് ലോകത്തെ നടുക്കിയ ഭീകരാക്രമണത്തിന് റഷ്യ വിധേയമായത്. റഷ്യൻ തലസ്ഥാനമായ മോസ്കോവിൽ സംഘടിപ്പിച്ചിരുന്ന സംഗീത നിശയിൽ പങ്കെടുത്തവർക്കുനേരെയാണ് ആക്രമണമുണ്ടായത്. തോക്കുമായെത്തിയ ഇസ്ലാമിക് സ്റ്ററ്റ് ഭീകരർ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആറായിരത്തിലേറെ പെരെ ഉൾക്കൊള്ളുന്ന ഹാളിനകത്താണ് വെടിവെപ്പുണ്ടായത്. അക്രമണത്തിൻ്റെ ഉത്തരവാദിത്വം ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ ഏറ്റെടുക്കുകയായിരുന്നു.. സംഭവവുമായി ബന്ധപ്പെട്ട് II പേരെ കസ്റ്റഡിയിലെടുത്തതായും ഇതിൽ നാലുപേർ ആക്രമണത്തിൽ നേരിട്ട് പങ്കാളിത്തമുള്ളവരാണെന്നും റിപ്പോർട്ടുണ്ട്.