നായക സ്ഥാനം ഒഴിഞ്ഞ് ധോണി, ഋതുരാജ് പുതിയ ക്യാപ്റ്റൻ

Representative image ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് എം എസ് ധോണി. ഋതുരാജ് ഗെയ്ക് വാദാണ് പുതിയ ക്യാപ്റ്റൻ. വെള്ളിയാഴ്ച നടക്കുന്ന ചെന്നൈ- ബെംഗളൂരു ഐപിഎൽ ഉദ്ഘാടന മത്സരത്തിന് തൊട്ടു മുമ്പായാണ് ചെന്നൈ ടീം നിർണായക തീരുമാനമെടുത്തത്. വ്യാഴാഴ്ച നടന്ന ഐപിഎൽ ടീം ക്യാപ്റ്റൻമാരുടെ യോഗത്തിൽ ഋതുരാജാണ് പങ്കെടുത്തത്. ഇതിനു പിന്നാലെയാണ് ടീം മാനേജ്‌മെൻ്റ് പുതിയ തീരുമാനം പുറത്തുവിട്ടത്. ക്യപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനേക്കുറിച്ച് ധോണി പ്രതികരിച്ചിട്ടില്ല. മുമ്പ് രവീന്ദ്ര ജഡേജയെയും ക്യാപ്റ്റൻ സ്ഥാനത്ത് പരീക്ഷിച്ചിരുന്നുവെങ്കിലും ധോണിയിലേക്ക് തന്നെ നായക സ്ഥാനം തിരിച്ചെത്തിയിരുന്നു. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ ധോണിക്കു കീഴിൽ അഞ്ചു വട്ടം കീരീടം ചൂടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയാണ് സമാനമായ നേട്ടം കൈവരിച്ചിട്ടുള്ളത്. ഋതുരാജ് ഗെയ്ക് വാദ് 2019 മുതൽ ചെന്നൈക്കായി 52 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐ പി എല്ലിലെ വരും സീസണുകൾ കൂടി മുൻകൂട്ടി കണ്ടാണ് പുതിയ ക്യാപ്റ്റനെ ചെന്നൈ തീരുമാനിച്ചതെന്നാണ് അറിയുന്നത്. വെളളിയാഴ്ച രാത്രി എട്ടിന് ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവുമായി ഈ സീസണിലെ ഉദ്ഘാടന മത്സരം.

Share This News

0Shares
0