ആരോപണം ഇ പി ജയരാജൻ ശരിവച്ചതിന് നന്ദിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സിപിഎം – ബിജെപി നേതാക്കൾ തമ്മിലുള്ള ബിസിനസ് ബന്ധം വ്യക്തമാണ്. ഇക്കാര്യം സിപിഎം നേതൃത്വം അറിഞ്ഞില്ലേ? ജയരാജൻ ഉയർത്തിക്കാട്ടിയ ചിത്രമല്ല തൻ്റെ കൈവശമുള്ളത്. വേറെ ചിത്രമെന്നും ആരോപണത്തിലുറച്ച് നിൽക്കുന്നുവെന്നും വി ഡി സതീശൻ.
രാജീവ് ചന്ദ്രശേഖരവുമായി ബിസിനസ് ബന്ധമുണ്ടെന്നത് ഇ പി തന്നെ അംഗീകരിച്ചിട്ടുണ്ട്. ഭാര്യക്ക് ഓഹരി ഉണ്ടെന്ന് ഇ.പി ജയരാജൻ തന്നെ സമ്മതിച്ചു. വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ കൈവശമുണ്ട്. കൈവശമുള്ള ചിത്രങ്ങൾ ഒറിജിനലാണ്. വ്യാജ ചിത്രങ്ങൾ ആരെങ്കിലും പ്രചരിപ്പിച്ചാൽ കേസെടുക്കാം. കുഴൽപ്പണം മാസപ്പടി ലൈഫ് മിഷൻ ലാവലിൻ കേസുകൾ പരസ്പരം സഹായിച്ച് അട്ടിമറിക്കുകയാണ്. കൊടകര കുഴൽപ്പണകേസ് കൃത്യമായി അന്വേഷിക്കാതെ അട്ടിമറിച്ചു