സ്വവർ​ഗ പങ്കാളികളെ അനു​ഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകി മാർപാപ്പ

Representative imageസ്വവർ​ഗ പങ്കാളികളെ അനു​ഗ്രഹിക്കാൻ വൈദികർക്ക് അനുമതി നൽകി വത്തിക്കാൻ. ഇതിനായി വിശ്വാസപ്രമാണങ്ങളിൽ ഭേദഗതി വരുത്തി ഔദ്യോഗിക ഉത്തരവിൽ ഫ്രാൻസിസ്‌ മാർപാപ്പ ഒപ്പിട്ടു.  അതേസമയം, സ്വവർ​ഗ വിവാഹം നടത്തിക്കൊടുക്കാൻ സഭയ്ക്ക് കഴിയില്ലെന്നും വത്തിക്കാൻ വ്യക്തമാക്കി. വിവാഹം എന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ഉടമ്പടിയാണെന്നും പക്ഷെ അനു​ഗ്രഹം നൽകുന്നത്  അതിൽ നിന്നും വ്യത്യസ്തമായ കാര്യമാണെന്നും ഉത്തരവിൽ പറയുന്നു. ദൈവത്തിൻ്റെ സഹായം തേടുന്നവരെ സദാചാര മാനദണ്ഡങ്ങളിൽ അളക്കേണ്ടതില്ലെന്നും വത്തിക്കാൻ വിശദീകരിക്കുന്നു.

Share This News

0Shares
0